2013 നവംബർ 13, ബുധനാഴ്‌ച

മലയാള സിനിമയും മ്ലേചാധിപത്യവും...

മലയാള സിനിമയും മ്ലേചാധിപത്യവും

ബാലൻ കെ നായർ.. കേൾക്കുമ്പോ തന്നെ മലയാളിയുടെ മനസ്സിലേക്ക് ഓടിയെത്തുക മുഖത്തിന്റെ ഒരു വശം ചെറുതായി കോടി കണ്ണുകൾ ഇറുക്കി ക്രൂരമായ ഭാവത്തോടെ പെണ്ണിനെ തറപറ്റിക്കാൻ വേണ്ടി ഒരുങ്ങുന്ന ദുഷ്ടൻ..
പ്രേംനസീർ.. ആണഴകിന്റെ പഴയകാല സമ്പൂർണ്ണ രൂപം.. എത്രയാളെയും ( അവർ ദുഷ്ടന്മാർ ആണെങ്കിൽ) പറന്നടിച്ചു ഉന്മൂലനം ചെയ്യുന്ന ഉദാത്ത നായക സങ്കല്പം..
വിരോധാഭാസം ശ്രദ്ധിക്കൂ.. സിനിമയിൽ കാലെടുത്തു വെച്ച ഉടനെ ഇന്ത്യയിലെ ഏറ്റവും മികച്ച നടൻ എന്ന അംഗീകാരം (ഭരത് ) നേടിയ നായർ എവിടെ ? ഇന്ന് അഭിനയത്തിന്റെ പേരിൽ ഏറ്റവും കളിയാക്കപ്പെടുന്ന മ്ലേച്ചനായ അബ്ദുൽ ഖാദർ എവിടെ ?
ഇനിയും പിന്നോട്ട് പോയാലോ ? തിരക്കഥ മുതൽ എല്ലാം ചെയ്തു നായകനും ആയി അഭിനയിച്ച തിക്കുറിശി സുകുമാരൻ എന്ന നായർ എത്ര ഹീനമായ അടിയൊഴുക്കുകളിൽ പെട്ടാണ് വെറും ഒരു അച്ഛൻ വേഷക്കാരനോ ചായക്കടക്കാരനോ ഒക്കെ ആയതു ?
സത്യൻ എന്ന നടൻ ഭയങ്കര അഭിനയ ചക്രവർത്തിയാണ് എന്നൊക്കെ ഇന്ന് പറയുന്നെങ്കിലും അന്ന് അവഗണിക്കപ്പെടുകയായിരുന്നു.. അഭിനയിച്ച ചിത്രങ്ങളുടെ എണ്ണം തന്നെ നോക്കുക.. മാധവൻ നായർ എന്ന മധുവിനു എന്നും അബ്ദുൽ ഖാദറിന്റെ അടിയിൽ രണ്ടാമൻ ആയെ സ്ഥാനം ഉണ്ടായിരുന്നുള്ളൂ..
ബലാൽസംഗം മതേതരം ആക്കാൻ നായർക്കു ജോസ് പ്രകാശും കെ പി ഉമ്മറും തുണ ചെർന്നുവെങ്കിലും അവരെയും മരിക്കുന്നതിനു മുന്നേ തന്നെ  പള്ളീലച്ചനും ഒക്കെ ആക്കി വളരെ സമർത്ഥമായി കുഞ്ഞാടുകൾ ആയി മരിക്കാൻ അവസരം ഒരുക്കി.. അത് പോലെ മറ്റൊരു മികച്ച ബലാത്സംഗ വിദഗ്ദ്ധൻ ആയിരുന്ന കൊച്ചിൻ ഹനീഫയെ ഹാസ്യ സാമ്രാട്ടായി അവതരിപ്പിക്കാൻ ശ്രമം നടന്നുവെങ്കിലും ഒരു “പാവം തിരുമണ്ടൻ” ഇമേജ് എങ്കിലും നേടിക്കൊടുക്കുവാൻ ഈ കൂട്ടർക്കായി..
ആദ്യമായി ഈ കൂച്ച് വിലങ്ങിൽ നിന്നും സ്വയം രക്ഷപ്പെട്ട് ഉദിച്ചുയർന്ന ആളായിരുന്നു കൃഷ്ണൻ നായർ എന്ന ജയൻ ( ആ പേര് മാറ്റത്തിലും ഒരു ദുരൂഹത നിറഞ്ഞു നിൽക്കുന്നു.. എന്തുകൊണ്ട് സൂപ്പർ സ്റ്റാർ കൃഷ്ണൻ നായർ സിനിമയുടെ കെമിസ്റ്റ്രിക്കു യോജിക്കാത്തതായി?  ).. ജയന്റെ ഉയർച്ചയെയും അതിനായക ഇമേജിനേയും ഭയപ്പെട്ടിരുന്നവർ അദ്ദേഹത്തെ വില്ലനായും മ്ലേച്ചൻ സത്താറിനെ നല്ലവനായും അവതരിപ്പിച്ചു ശരപന്ജരവും കൊണ്ട് വന്നപ്പോൾ കുതിര പ്രയോഗത്തിലൂടെ അവിടെയും കയ്യടി നേടിയത് കൃഷ്ണൻ നായർ.. അങ്ങനെ ആയിരിക്കാം ദുരൂഹമായ ആ അപകടം ആദ്യമായി മലയാള സിനിമയിൽ ഉടലെടുക്കുന്നത് .. അതിനും ഒരു കാരണമായി മലയാള മനസ്സിൽ ഒരുപാട് കാലം ബാലൻ കെ നായർ എന്ന "വിഷം" അവതരിക്കപ്പെട്ടു..
കാലം പിന്നെയും നീങ്ങി .. അത് മമ്മൂട്ടി മോഹൻലാൽ യുഗത്തിലൂടെ സഞ്ചരിച്ചു .. സവർണ്ണ കഥാപാത്രങ്ങിലൂടെ മമ്മൂട്ടിയുടെ മുഖം കുടുംബ സദസ്സുകളിൽ പ്രിയങ്കരമാക്കാൻ വലിയ എഴുത്തുകാരായ എം ടി വാസുദേവൻ നായർ ( ഹും ..നായരാണത്രെ ! ) പോലെയുള്ളവർ പാട് പെട്ടപ്പോൾ വില്ലനായി ഒരുപാട് കാലം അഭിനയം തെളിയിക്കാനായിരുന്നു മോഹൻലാൽ നായരുടെ വിധി .. വിധിയോടു മല്ലിട്ടുകൊണ്ട് സ്വജനപക്ഷത്തിന്റെ ചെറിയ പിന്തുണയോടെ മോഹൻലാൽ നായർ മുന്നോട്ടു വരുന്തോറും അദ്ധേഹത്തിന്റെ സ്വഭാവത്തെ പറ്റിയും ശരീര ശാസ്ത്രത്തെ പറ്റിയും കുറ്റം പറഞ്ഞു പരത്തുന്നതിൽ തിരക്കിട്ട് മത്സരിക്കുകയായിരുന്നു ഈ ആധിപത്യ പക്ഷക്കാർ .. ആരും കണ്ടിട്ട് കൂടിയില്ലാത്ത അംബേദ്‌കർ എന്ന സിനിമയൊക്കെ ഉണ്ടാക്കി അന്ഗീകാരങ്ങൾ എത്തിച്ചു കൊടുക്കാൻ അവർ മത്സരിക്കുന്ന കാഴ്ച, തൃശൂർകാരൻ ആയ പ്രാഞ്ചിയെട്ടനെ ചത്ത്തിസ്ഗർ ഗവണ്മെന്റ് പത്മശ്രീക്ക് ശുപാര്ശ ചെയ്യുന്നത് മാതിരിയായി .. ഇതിനിടയിൽ അഭിനയകലയിൽ വ്യക്തിമുദ്ര പതിപ്പിച്ച മനോജ്‌ കെ ജയൻ എന്ന നടൻ പോലും അവഗണിക്കപ്പെട്ടു..
മോഹൻലാൽ നായർ ഭൂരിപക്ഷ ഏകീകരണത്തിലൂടെ പ്രേക്ഷക പിന്തുണയിൽ ഒന്നാമതു എത്തിയെങ്കിലും തിലകനെ പോലുള്ളവർ മ്ലെച്ചനായ മമ്മൂട്ടിയുടെ പരിഹാസത്തിനു പാത്രമായി ..
ഇന്നിതാ അടുത്തൊരു തലമുറയുടെ കയ്യിലേക്ക് കിരീടങ്ങൾ പറിച്ചു നടുന്ന സമയം ആഗതമായിരിക്കുന്നു.. ഇവിടെയും നോക്കൂ.. ഫഹദ്.. ദുൽക്കർ.. ഈ ജന്മങ്ങൾ ഈ പരിപാടി അവസാനിപ്പിക്കാൻ ഒരുക്കമേ അല്ല എന്ന് വ്യക്തം.. അവിടെയാണ് പ്രിഥ്വിരാജ് നായർ എന്ന മേൽത്തട്ട് സവർണ്ണൻ ഒരു ഒരു വലിയ വിഭാഗത്തിന് അവസാന പ്രതീക്ഷയായി നിലകൊള്ളുന്നത്‌ .. തുടക്കത്തിൽ തന്റെ ഉള്ളിലെ വിവരം മുഴുവൻ ഒറ്റയടിക്ക് പുറത്തെടുക്കാൻ ശ്രമിക്കുന്നു എന്ന കുറ്റം പറഞ്ഞു ഇയാളെ തഴഞ്ഞു.. ഒരു ഫീനിക്സ് പക്ഷിയെ പോലെ ഉയര്ത്തെഴുനെറ്റ് ഇയാൾ ആ ആധിപത്യക്കാരോട് പട പൊരുതി... നിർണായക നിമിഷത്തിൽ ഈ വർഗീയ ധ്രുവീകരണം തിരിച്ചറിഞ്ഞ ഒരു കൂട്ടം നന്മയുള്ളവരുടെ പിന്തുണയും അനുഗ്രഹവും ഇന്നാ പയ്യന്റെ കൂടെയുണ്ട്..

എങ്കിലും ഒരു ചോദ്യം അവശേഷിക്കുന്നു.. ഇത്രയും കാലം ഈ മേഖലയെ കയ്യിലിട്ടു അമ്മാനമാടിയ ആ നരാധമന്മാർ ആരാണ് .. ആരാണ് ?????


( ശുഭം )

1 അഭിപ്രായം:

  1. പറഞ്ഞു വരുന്നതു എന്താണെന്നു ഒരു പിടി കിട്ടുന്നില്ലല്ലോ പ്രവീണ്‍ സാര്‍......സിനിമ മാത്രമാണോ ? സാഹിത്യം, സംഗീതം,കായികം ,സംസ്കാരികം ..നമ്മുടെ എല്ലാ മേഖലകളും മതപരമായ കാഴ്ച്ചയുടെ കോണിലൂടെ അളക്കാന്‍ തുടങ്ങിയാല്‍ ..i dont feel it makes any sense... ബഷീര്‍, യേശുദാസ് എന്ന് തുടങ്ങി ഒട്ടനവധി പേരെ അബ്ദുല്‍ ഖാദറിന്റെ പട്ടികയില്‍ പെടുത്തേണ്ട പരിപാടി ആണോ ? "നരാധമാന്മാരുടെ പിന്തുണ കൊണ്ട് ആളായവര്‍ " ? പിന്നെ മലയാള സിനിമയില്‍ പ്രേം നസീര്‍ എന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍ അത് അന്നത്തെ സമകാലീക തമിഴ് , ഹിന്ദി സിനിമകളുടെ നായക സങ്കല്പങ്ങളുടെ കോപ്പിയടി സ്ത്രൈണ looks കൊണ്ടല്ലേ....അഭിനയത്തിന്റെ അളവുകോല്‍ വെച്ച് സത്യനോടോ മധുവിനോടോ അദ്ദേഹത്തെ അളക്കാന്‍ ആരു ധൈര്യപ്പെടും ! പിന്നെ അതിനു ശേഷം മലയാളത്തില്‍ സ്വന്തം ശൈലി വെട്ടിത്തുറന്ന ഒരു പാട് പേരില്ലേ ? സോമന്‍, സുകുമാരന്‍, സുരേഷ് ഗോപി, ജയറാം, മുകേഷ് , ദിലീപ് ..ഇവരെയൊക്കെ മറന്നോ ? പിന്നെ അഭിനയത്തികവ് കൊണ്ടും പ്രേക്ഷകരുടെ ഹൃദയത്തിലുള്ള സ്ഥാനം കൊണ്ടും ഒരു പക്ഷെ "മോഹന്‍ലാല്‍ നായര്‍" അടുത്തുള്ള "മ്ലെച്ചനെക്കാളും" മുന്നില്‍ ആണെന്നും പറഞ്ഞാല്‍ തെറ്റുണ്ടോ ? ....താരതമ്യേന ന്യൂനപക്ഷങ്ങള്‍ക്ക് കുറഞ്ഞ പരിഗണന കിട്ടുന്ന ഉത്തരേന്ത്യന്‍ സിനിമ, ദശകങ്ങളായി വാഴുന്നതു ആരാ ? ഖാന്‍...മാരും അടുത്ത തലമുറ ഖാന്‍ മാരും..കപൂര്മാരും ..ഇവിടെയും പഴയ പുലികളുടെ മക്കള്‍....തമിഴിലും കഥ അത് തന്നെ....അപ്പൊ അതൊക്കെ അത്രേ ഉള്ളൂ. കഴിവ് വേണം,അല്ലെങ്കില്‍, താര പിതാക്കളും പിടിച്ചു കയറ്റാന് ഗോഡ് ഫാദര്‍ മാരും ഉണ്ടെങ്കില്‍...ഏതോ ഒരു ജീവിക്ക് എവിടെയും എത്താം എന്ന് കേട്ടിട്ടില്ലേ...... നമുക്ക് ആ മഞ്ഞ കണ്ണട ഊരി വെച്ചിട്ട് നോക്കിക്കൂടെ ?

    മറുപടിഇല്ലാതാക്കൂ