ജയദേവനും മഴയും മഴ നിയമവും ....
കുറച്ചു ദിവസങ്ങളായി രാവിലെയുള്ള ചിന്തകളില്‍ നിറഞ്ഞു വരുന്നൊരു മലയാളിയുടെ പേരാണ് ജയദേവന്.
ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്നൊരു ഇന്ത്യ - ഓസ്ട്രേലിയ ഏകദിന മത്സരം നാട്ടിലെ നമ്മുടെ സ്പോര്‍ട്സ് ക്ലബ് അംഗങ്ങളോടൊപ്പം ( കച്ചറ ക്ലബ് എന്ന് ചില അസൂയാലുക്കള്‍ ) സ്ഥലം കരണ്ടാപ്പീസിനു മുന്നില്‍ സ്ഥാപിച്ചിട്ടുള്ള ടി വി യില്‍ കണ്ടു കൊണ്ടിരിക്കുന്ന സീന്‍. തെരഞ്ഞെടുപ്പു വോട്ട് എണ്ണലും ക്രിക്കറ്റ് കളിയും ഒരേ വികാരത്തോടെ കാണുന്ന, ഈ കളി ഇതുവരെ കളിച്ചിട്ടില്ലാത്ത ചില നാട്ടുകാരും കൂട്ടത്തിലുണ്ട്. മാനത്ത് കാര്‍മേഘം ഉരുണ്ടു കൂടുന്നതിനിടെ ഇന്ത്യയുടെ ക്യാപ്റ്റന്‍ സൌരവ് ഗാംഗുലി പോക്കറ്റില്‍ നിന്നും ഒരു കടലാസ് കഷണം എടുത്തു ഇടയ്ക്കിടെ നോക്കുന്നു. എന്താ കുമാരെട്ടാ ഈ ചെക്കന് ബേജാറായി കടലാസ് നോക്കുന്നത് എന്ന ആരുടെയോ ചോദ്യത്തിന് ഒട്ടും സംശയിക്കാതെ കുമാരേട്ടന്റെ മറുപടി "ഇനി ഈ കളിയും കയിഞ്ഞു മഴയും കൊണ്ട് ഈ കണ്ട അരിയും പച്ചക്കറിയും മീനും ഒക്കെ വാങ്ങീട്ടു ഞാനെപ്പളാ പടച്ചോനെ വീട് പിടിക്കുക എന്നായിരിക്കും കുണ്ടന്റെ മനസ്സില്‍". കടലാസില്‍ ഭാര്യ കൊടുത്തു വിട്ട, വരുമ്പോ വാങ്ങാനുള്ള സാധനങ്ങളുടെ ലിസ്റ്റ് ആണെന്ന കുമാരേട്ടന്റെ ഊഹം ഭൂരിഭാഗത്തെയും ചിരിപ്പിച്ചപ്പോ നമ്മുടെ ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ ഗൌരവത്തില്‍ കുമാരേട്ടനെ തിരുത്തി. "അതാണ് ഡക്ക് വര്‍ത്ത് ലുയിസ് നിയമം..അതെങ്ങനെയാ.. കളിയെന്താന്നും ക്യാപ്റ്റന്‍സി എന്താന്നും അറിയണ്ടേ ".. കൊട്ട് ടീമിന്റെ ഇപ്പോഴത്തെ ഔദ്യോദിക വിഭാഗത്തിനെതിരെയാണ്. ബാറ്റും സ്റ്റമ്പും ഒക്കെ വാങ്ങിക്കാന്‍ പിരിവെടുത്തു കൊടുത്തു വിട്ട പൈസയില്‍ ചെറിയൊരു തിരിമറി നടത്തി ഷര്‍ട്ട് തുണി വാങ്ങിയതിനു മൂപ്പരെ അവിശ്വാസ പ്രമേയം പാസ്സാക്കി ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും തെറിപ്പിച്ചിട്ട് അധികം നാളായില്ല ..
ഈ ഫ്ലാഷ്ബാക്ക് ഓര്‍മയിലേക്ക് തിരികെ കൊണ്ടുവന്നത്, കുറച്ചു ദിവസം മുന്‍പ് "മലയാളി ജയദേവന്റെ മഴ നിയമം ഐ സി സി തള്ളി" എന്നൊരു പത്രവാര്‍ത്തയാണ്.
ഡക്ക് വര്‍ത്ത് ലുയിസ് എന്ന, താന്‍ വളരെ ബുദ്ധിമാനാണ് എന്ന് ഉറച്ചു വിശ്വസിക്കുന്നൊരു സായിപ്പ് ( വിദ്വാന് ഈ കളി കളിച്ചിട്ടുണ്ടോ എന്ന് എന്റെ വിക്കിപീഡിയയില്‍ തെളിയുന്നില്ല ), വളരെ ലളിതമായ ചില ഗണിതങ്ങള്‍ ഉപയോഗിച്ച് മഴ ഭാഗികമായി വാരിക്കളയുന്ന മത്സരങ്ങള്‍ക്ക് ഒരു ഫോര്‍മുല കൊണ്ട് വന്നു.. 30 ബോളില്‍ 20 റണ്‍ എടുത്താല്‍ ജയിക്കാം എന്ന അവസ്ഥയില്‍ നിന്നും ഒരു ചെറിയ മഴ കഴിഞ്ഞപ്പോഴേക്കും 1 ബോളില്‍ 18 റണ്‍ ഇപ്പൊ എടുത്താല്‍ ജയിക്കാം..വര്‍ത്തമാനം പറഞ്ഞു നിന്നാല്‍ ഇനിയും കൂടും.. എന്നൊക്കെയുള്ള അവസ്ഥയില്‍ എത്തി ചില മത്സരങ്ങള്‍.
ഇതൊക്കെ കണ്ടു മനം മടുത്തിട്ടാവണം തൃശൂര്‍ ഉള്ള നമ്മുടെ ജയദേവന് എന്ന എന്ജിനീയര്ക്കു ഈ പോരായ്മകള്‍ പരിഹരിക്കുന്നൊരു മഴ നിയമം കണ്ടു പിടിക്കാന്‍ തോന്നിയത്. പുള്ളിക്കാരന് രാവും പകലും അധ്വാനിച്ചു, താന്‍ പഠിച്ച വിദ്യകള്‍ മുഴുവന്‍ ഉപയോഗിച്ച് ഇതിനൊരു പരിഹാരം കണ്ടെത്തി. 20 പേജ് ഉള്ള തന്റെ കണ്ടുപിടുത്തങ്ങള്‍ ഐ സി സി യുടെ വിദഗ്ദ്ധ കമ്മറ്റിക്ക് അയച്ചു കൊടുത്തു.. സായിപ്പിനും പിന്നെ ഇപ്പൊ അതിന്റെ തലപ്പത്തുള്ള മൂത്താപ്പ ശരദ് പവാറിനും ഒരു ക്ണാപ്പും മനസ്സിലായില്ല.. അവര്‍ ആലോചിച്ചു ..ഈ എന്‍ജിനീയര്‍ ചെക്കന്റെ സ്ഥലം കേരളം .. കേരളവും ക്രിക്കറ്റ് കളിയും തമ്മില്‍ ??? ഇത് രണ്ടും അറിയുന്ന ആരുടേയും മനസ്സില്‍ പാഞ്ഞെത്തുന്ന ആ മുഖം അവരുടെ മനസ്സിലും തെളിഞ്ഞു.. ഗോപുമോന് !!! തീക്കൊള്ളി കൊണ്ടാണ് കൃമി തോണ്ടുന്നത് ...ഉടനെ മറുപടി കൊടുത്തു .. ഇതും പണ്ടുള്ളതും തമ്മില്‍ വലിയ വ്യത്യാസം ഒന്നും ഇല്ല ..
"As per the deckworth method" എന്ന് പറയുന്നിടത്ത് ജയദേവന്റെ നിയമപ്രകാരം എന്ന് പറയാന്‍ സായിപ്പിന് മാത്രമല്ല നമ്മുടെ, കമന്ററി പറയുന്ന ചുള്ളന്മാര്ക്കും കാണും ഇത്തിരി ചളിപ്പ് . രാജപ്പന് സരോജ് കുമാര്‍ ആയതു പോലെ ഈ കണ്ടു പിടുത്തത്തിനു മുന്‍പ് വല്ല Christopher Menon എന്നോ മറ്റോ പേര് മാറിയിരുന്നെങ്കില്‍ കുറച്ചു കൂടെ പിന്തുണ നേടിയേനെ ഈ നിയമം. ( ഇത് നിരാകരിച്ചതിന്റെ പേരില്‍ ഐ സി സി യെ തെറി വിളിച്ച സുനില്‍ ഗവാസ്കറിനെ സ്നേഹപൂര്‍വ്വം സ്മരിക്കുന്നു ) .
എന്റെ പ്രശ്നം ഇതോന്നും അല്ല.. കാലമിനിയുമുരുളും കളി വരും മഴയും വരും.. ഒരു മണ്ടന്‍ നിയമം കാരണം ഏതെങ്കിലും ഒരു രാജ്യമോ ക്ല്ബ്ബോ ഒരു കളി തോറ്റാല്‍ അവിടെ സാമ്പത്തിക മാന്ദ്യമോ രാഷ്ട്രീയ അരാജകത്വമോ ഒന്നും ഉടലെടുക്കില്ല.. അവിടെ മത തീവ്രവാദം ശക്തിപ്പെടില്ല.. അവിടെ അഞ്ചാം മന്ത്രിക്കു വേണ്ടിയുള്ള സമ്മര്‍ദ്ധങ്ങളും വിവാദങ്ങളും തുറക്കില്ല ..അവിടെ മുഖ്യമന്ത്രി കസേരക്ക് വേണ്ടി റിസോര്‍ട്ട് രാഷ്ട്രീയം ഉടലെടുക്കില്ല .. രാഷ്ട്രീയ കൊലപാതകങ്ങള്‍ പെരുകില്ല... വര്‍ത്തമാനം പറയാതെ ഒരു സാരിക്കുള്ളില്‍ ഒളിക്കുന്ന പ്രധാനമന്ത്രി ഉണ്ടാവില്ല ... കൂറ് മാറി എഭ്യത്തരം വിളിച്ചു പറയുന്ന ഇടക്കാല എം എല്‍ എ ഉണ്ടാവില്ല... തേനും പാലും ഒഴുക്കുമെന്നു തോന്നിപ്പിക്കുന്ന ആശയങ്ങളാല്‍ ശക്തിപ്പെട്ട പാര്‍ട്ടികള്‍ ഇവ രണ്ടും കൂട്ടത്തില്‍ ഒരു കാല് കുപ്പി വിദേശിയും, വോട്ടിനും പണത്തിനും പദവിക്കും വേണ്ടി കണ്ടവന്റെ തൊണ്ടയില്‍ ഒഴിച്ച് കൊടുക്കുന്ന അവസ്ഥ വരില്ല ... വിലക്കയറ്റം കാരണം, നികുതി കിഴിച്ച് കിട്ടിയ ശമ്പളം തികയാതെ പച്ചക്കറി വാങ്ങാന്‍ കെട്ടു താലി പണയം വെക്കേണ്ടി വരില്ല.. സ്വിസ് ബാങ്കിലെ അക്കൌണ്ടില്‍ രാജ്യം മൊത്തം വിലയ്ക്ക് വാങ്ങാനുള്ള കള്ളപ്പണം കുമിഞ്ഞു കൂടില്ല... ഇടത്തരക്കാരന് കേട്ടാല്‍ തല കറങ്ങുന്ന തുകയുടെ അഴിമതി സ്പെക്ട്രങ്ങള് ഉണ്ടാവാന്‍ പോകുന്നില്ല .........പിന്നെന്തിനു...പിന്നെന്തിനു പ്രിയപ്പെട്ട ജയദേവാ , താങ്കളുടെ വിലപ്പെട്ട ബുദ്ധിശക്തിയും സമയവും കേവലം ഒരു മഴ നിയമത്തിനു വേണ്ടി ചെലവഴിച്ചു ????
ഇത്രയും ഇതിലേറെയും പ്രശ്നങ്ങളെ അതി ജീവിക്കുന്നൊരു നിയമം താങ്കളുടെ ബുദ്ധിയില്‍ ഉദിക്കുകയും അതിവിടത്തെ ജനങ്ങള്‍ക്കിടയില്‍ ഒരു ചര്‍ച്ച ആവുകയും ചെയ്തിരുന്നെങ്കിലോ ?
ഉദാഹരണത്തിന് , കൂട്ടുകക്ഷി ഭരണം എന്ന സമ്പ്രദായം നിര്‍ത്തലാക്കുക... 30 നും 60 നും ഇടയില്‍ മാത്രം പ്രായമുള്ള, പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം ഉള്ളവര്‍ക്ക് മാത്രം തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യോഗ്യത കല്‍പ്പിക്കുക , കള്ളപ്പണമോ അഴിമതി പണമോ കണ്ടെത്തിയാല്‍ അനുഭവിക്കെണ്ടുന്ന ശിക്ഷ കാലാവധി കഴിഞ്ഞാലും ഈ പണം തിരിച്ചു സര്‍ക്കാര്‍ ഖജനാവില്‍ അടക്കുന്നത് വരെ ജയിലില്‍ തന്നെ കഴിയുക ...തുടങ്ങി എത്രയെത്ര... ലോക്പാല്‍ എന്ന വേവാത്ത പരിപ്പ് പോലെയെങ്കിലും ജനമനസ്സുകളിലെക്കിത് എത്തിക്കാന്‍ താങ്കള്‍ക്കു കഴിഞ്ഞെങ്കില്‍ പുതിയ തലമുറയുടെ ഫെസ്ബുക്കില്‍ എങ്കിലും താങ്കളുടെ പേജിനു ആയിരക്കണക്കിന് like വീണേനെ ..
അങ്ങനെ ഒരു തവണ കൂടി പ്രഭാത ചിന്തകള്‍ക്ക് വിരാമം ഇടേണ്ട സമയം ആയി.. വീണ്ടും കാണാം ...
ജയ് ഹിന്ദ്..